Thursday, December 30, 2010

മത്സ്യഗന്ധി

മിന്നാമിനുങ്ങുകൾ അങ്ങിങ്ങ് കീറിപ്പറിച്ച
ഇരുട്ടിൻ വസ്ത്രമണിഞ്ഞാണവൾ വന്നത്!
നനഞ്ഞ കാർകൂന്തലിൽ മുഖം പൂഴ്ത്തവേ
കറുത്തുപോയ ജലകണത്തിനും മത്സ്യഗന്ധം!

കരിനാഗങ്ങളിഴയുന്ന നനയുന്ന മാറിടത്തിൽ
ചുംബിച്ചനേരം വന്യമായ് പിടച്ചിരുന്ന
പ്രണയിനിയുടെ ചുണ്ടുകളിൽ, ചൂണ്ട
കൊളുത്തിയ വെറുങ്ങലിച്ച പാടുകൾ!

ചോരപൊടിയുന്ന ചുണ്ടുകളിലെ രൂക്ഷഗന്ധത്തിൽ
ശരീരത്തിലിഴയുന്ന നാഗങ്ങൾ അകന്നുപോവുന്നു!
ഇരുട്ടിലും എണ്ണിത്തീർത്ത പച്ചനോട്ടുകളിൽ
തിളങ്ങിയ മിഴികളിൽ ചൂണ്ടയിൽ കൊരുത്ത അന്നം!

ഇരുട്ടിനെ പകുക്കുന്ന വെളിച്ചത്തിൽ നനഞ്ഞ്
നീണ്ട സമാന്തരരേഖകൾക്ക് കുറുകെ കിടക്കവേ
ഇരുട്ടിൻ വസ്ത്രമഴിച്ച് വരുന്ന മത്സ്യഗന്ധി പറയും-

‘പിളർത്തിയ വായിൽ കൊരുക്കുന്ന ചൂണ്ട
ഇരയ്ക്കും വേട്ടക്കാരനുമിടയിലെ സമസ്യാപൂരണം!
ചൂണ്ടയിലെ ചുംബനത്തിൽ ജീവിതം
വലിച്ചെറിഞ്ഞ ഒരു മത്സ്യം മനുജനായി
പുനർജ്ജനിച്ചാലോ; ചൂണ്ടയെറിയേണ്ട കൈകൾ
ഗുരുദക്ഷിണയായി ചോദിക്കും ദൈവം!‘

18 comments:

JITHAN said...

മിന്നാമിനുങ്ങുകൾ അങ്ങിങ്ങ് കീറിപ്പറിച്ച
ഇരുട്ടിൻ വസ്ത്രമണിഞ്ഞാണവൾ വന്നത്!
നനഞ്ഞ കാർകൂന്തലിൽ മുഖം പൂഴ്ത്തവേ
കറുത്തുപോയ ജലകണത്തിനും മത്സ്യഗന്ധം!

ഹംസ said...

പുനർജ്ജനിച്ചാലോ; ചൂണ്ടയെറിയേണ്ട കൈകൾ
ഗുരുദക്ഷിണയായി ചോദിക്കും ദൈവം!‘

കവിത നന്നായിരിക്കുന്നു...

പുതുവത്സരാശംസകള്‍ :)

പാവപ്പെട്ടവന്‍ said...

അല്ല ...മാഷേ ഈ ചോരപൊടിയുന്ന ചുണ്ടുകൾക്ക് സത്യത്തിൽ രൂക്ഷഗന്ധമാണോ..? ആയിരിക്കും അല്ലേ
ഒരു നല്ലവർഷപിറവി ആശംസിക്കുന്നു

പി എ അനിഷ് said...

ഇരയ്ക്കും വേട്ടക്കാരനുമിടയിലെ സമസ്യാപൂരണം

...sijEEsh... said...

ശക്തമായ വരികള്‍ ...നന്നായിട്ടുണ്ട് .
തുടരുക.

ലീല എം ചന്ദ്രന്‍.. said...

നന്നായിട്ടുണ്ട് .
തുടരുക.
പുതുവത്സരാശംസകള്‍

ജിതൻ said...

പാവപ്പെട്ടവൻ അത്ര പാവൊന്നുമല്ല ല്ലേ?....

എല്ലാവർക്കും നവവത്സരാശംസകൾ....!

ജുവൈരിയ സലാം said...

happy new year

Echmukutty said...

വേദനിപ്പിയ്ക്കുന്നുവല്ലോ വരികൾ.

anupama said...

പ്രിയപ്പെട്ട അജി,

സന്തോഷവും സമാധാനവും നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.....

വരികള്‍ മനസ്സിലാക്കാന്‍ വിഷമം.....വിഷാദമോ നിരാശയോ എന്താണ് വികാരം സുഹൃത്തേ?കണ്ടിട്ട് കാലം കുറെ ആയി.സുഖമല്ലേ?തേജിനോട് സ്നേഹാന്വേഷണങ്ങള്‍ പറയുമല്ലോ...

ഒരു പാട് നന്മകള്‍ ജീവിതത്തിലുണ്ടാകട്ടെ!

പ്രാര്‍ത്ഥനയോടെ........

ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

Anonymous said...

പ്രിയപ്പെട്ട അജി,

സന്തോഷവും സമാധാനവും നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.....

വരികള്‍ മനസ്സിലാക്കാന്‍ വിഷമം.....വിഷാദമോ നിരാശയോ എന്താണ് വികാരം സുഹൃത്തേ?കണ്ടിട്ട് കാലം കുറെ ആയി.സുഖമല്ലേ?തേജിനോട് സ്നേഹാന്വേഷണങ്ങള്‍ പറയുമല്ലോ...

ഒരു പാട് നന്മകള്‍ ജീവിതത്തിലുണ്ടാകട്ടെ!

പ്രാര്‍ത്ഥനയോടെ........

ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

അച്ചൂസ് said...

രൂക്ഷ ഗന്ധം.....അത് ചോരയുടേയോ ...ചീഞ്ഞ മത്സ്യത്തിന്റേയോ....? ആവോ...അറിയില്ല.
അല്ല പുതുവത്സരത്തിലെങ്കിലും ഒന്ന് അടിച്ച് നനച്ച് കുളിച്ച് ഈ ഗന്ധമൊന്ന് മാറ്റിക്കൂടേ...? നന്നാവില്ലെന്ന് സ്വയം തീരുമാനിച്ചാ....?

വീ കെ said...

പുതുവർഷാശംസകൾ...

NANZ said...

പൊതുവേ കവിതാ വായന കുറവാണ്.

ഇത് ഇഷ്ടപ്പെട്ടു. കൊള്ളാം. ദുര്‍ഗ്രാഹ്യത ഇല്ല. കവിതയില്‍ മുന്നേറ്റങ്ങളുണ്ടാവട്ടെ

എന്‍.ബി.സുരേഷ് said...

കവിത ആദ്യം നോക്കുമ്പൊൾ തോന്നും സംസ്കൃത വൃത്തത്തിൽ എഴുതിയിരിക്കുന്നു എന്ന്. വായിക്കുമ്പോഴാകട്ടെ ഗദ്യവും. മന:പൂർവ്വമാണോ അതോ അറിയാതെയോ.

ചൂണ്ടക്കൊളുത്തുകളിൽ ഇങ്ങനെ എത്രയോ ജന്മങ്ങൾ പിടന്ന്ഞ് ഒടുന്ന്ങുന്നുണ്ട്.
ഇരുട്ടിന്റെ വസ്ത്രത്തെക്കുറിച്ചുള്ള ബിംബകല്പനയിൽ എനിക്ക് പുതുമ ഫീൽ ചെയ്തൂ.

നാഗത്തെക്കുറിച്ച് ആവർത്തിച്ഛ് എഴുഥി. ഒന്നു കുടഞ്ഞാൻ കവിതയിൽ നിന്നും മാംസളത കുറേ ഒഴിവായിക്കിട്ടും. തുടർന്നും എഴുതുമ്പോൾ അത് കരൂതുതുന്നത് നന്ന്.

sundar said...

Nice.....

Go ahead...We are waiting for gr8 ones from u like this

lekshmi. lachu said...

nannaayirikkunnu

സുധീര്‍ദാസ്‌ said...

വരികള്‍ക്കിടയിലാണ് വായിക്കേണ്ടത് അല്ലേ... ആശംസകള്‍.